• Latest News

  കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം

  പുസ്തക പരിചയം
  കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം- ഇന്ദുമേനോന്‍.
  വാസ്തവികതയുടെ എല്ലാ അംശങ്ങളെയും; അത് കാലമാകട്ടെ, ദേശമാകട്ടെ, സംഭാവ്യതയാകട്ടെ, കഥാപാത്രചിത്രണങ്ങളാകട്ടെ ഒക്കെ, സമ്യക്കായി യോജിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്ന നോവൽ – കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം
  കപ്പലിനെകുറിച്ചൊരു വിചിത്ര പുസ്തകം എന്ന തന്റെ നോവല്‍ വായിച്ച് തെറിവിളികളും തെറികത്തുകളുമയച്ച ‘പുരുഷകേസരി’കള്‍ക്കെതിരെ രോഷാഗ്നിയില്‍ ചുട്ടെടുത്ത വാക്കുകളുമായി ഒരിക്കൽ
  എഴുത്തുകാരി തന്നെ രംഗത്തു വന്നിട്ടുണ്ട്.
  “നോവലില്‍ തൃലിംഗനായ വിന്‍സ്മിത്തിന്റെ കഥ വായിച്ച് ചില പുരുഷന്മാര്‍ അലോസരപ്പെട്ട് ചെടിച്ചു. ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് ചീത്ത പറഞ്ഞു. ഫേസ് ബുക്കിലൂടെയും മെയിലിലൂടെയും ചീത്ത ചിത്രങ്ങള്‍ അയച്ചു തന്നു. നായിന്റെ മോളെ എന്നു തെറി സന്ദേശങ്ങള്‍ അയച്ചു. നീല ഇല്ലണ്ടില്‍ ക , മ പ, ത, റ, ര്‍, ണ്‍ പഞ്ചാക്ഷരീ ചേര്‍ത്ത തെറിക്കത്തുകളും വന്നു…”വിടനും വൃത്തികെട്ടവനുമായ ഒരുലൈംഗിക വൈകൃതരോഗി ‘കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം അവന്റെ സ്വയംഭോഗത്തിനുള്ള ചൊവ്വാവഴികള്‍’ എന്ന് പരസ്യമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഒരു സ്ത്രീ എന്ന രീതിയില്‍ വല്ലാത്ത അപമാനവും അസഹ്യതയും ഭീതിയും എനിക്ക് തോന്നി. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് അത്രമേല്‍ പരിഭ്രമമൊന്നും തോന്നിയുമില്ല. കാരണം ആസക്തിയും പെരുംദുരയും ആര്‍ത്തിയും ഇറച്ചിവിശപ്പുമായി നടക്കുന്ന തൃലിംഗന്മാരായിരുന്നു അവരൊക്കെയും…”
  ഇന്ദുമേനോന്‍ ഫേസ് ബുക്ക് പേജിലൂടെയാണ് തന്റെ ഒറ്റപെടലും നിരാശയും പ്രതിഷേധവും വ്ക്തമാക്കിയത്‌
  ഇന്ദുമേനോന്റെ ഫേസ് ബുക്ക് കുറിപ്പ്‌
  എഴുത്ത് എനിക്കൊരുകാലത്തും എളുപ്പമായിരുന്നില്ല.കാലില്‍ കുത്തിക്കയറിയ വിഷമുള്ളാണിയായിരുന്നു അത്. മസ്തിഷ്‌കത്തിലേക്കും ആത്മാവിലേക്കും കുത്തിക്കയറിപ്പോയ ക്രൂരമുള്ളാണി. എഴുതാന്‍ എന്നെ ആരും സഹായിച്ചിരുന്നില്ല. എന്നെ പലരും ഉപദ്രവിച്ചിരുന്നു. ഞാന്‍ തലകുമ്പിട്ട് എന്റെ ദൈവമേ എന്തിനെനിക്കിത് തന്നു എന്നു ഞാന്‍ വിലപിച്ചു.ഓരോ കൂട്ട അപമാനങ്ങളിലും എന്റെ ഹൃദയം പക്ഷിമുട്ടപോലെ ഉടഞ്ഞ് പിളര്‍ന്നു. ബാബറി അനന്തകാലത്ത് ഇന്ത്യയില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു മീതെ വര്‍ഗ്ഗീയശക്തികള്‍ നടത്തുന്ന കടന്നുകയറ്റം മൊത്തം എഴുത്തു സമൂഹത്തെ കലാലോകത്തെ ബാധിച്ചിരുന്നു. അതിലുമപ്പുറം സ്ത്രീ എഴുതുമ്പോള്‍ പുരുഷാധിപത്യപരവും മനോരോഗാതുരവുമായ സമൂഹം അവളൂടെ ആത്മാവിനെയും ആത്മവിശ്വാസത്തെയും കല്ലെറിഞ്ഞു. പഴയ വിച്ച് ഹണ്ടിന്റെ ഓര്‍മ്മയില്‍ അവര്‍ എന്നെ കല്ലെറിഞ്ഞു. എന്നെ മുണ്ഡിത ശിരസ്‌കയാക്കി. അതില്‍ ചുട്ടികുത്തി. എഴുതാതിരിക്കുക എന്നത് മരണതുല്യമായതിനാല്‍ ആ അവസ്ഥയെ മുമ്പും നേരിട്ട ഒരുവളായതിനാല്‍ ഞാന്‍ എഴുതിപ്പോകയായിരുന്നു. എന്റെ എഴുത്തനുഭവം അവളവളുടെശവമടക്കില്‍ പങ്കെടുക്കുന്നവള്‍ ഇന്നത്തെ മാതൃഭൂമിയില്‍. സ്‌നേഹിച്ചവര്‍ക്കും വേദനിപ്പിച്ചവര്‍ക്കും നന്ദി .തൃലിംഗനും വിഷാത്മരതിയുംനോവലില്‍ തൃലിംഗനായ വിന്‍സ്മിത്തിന്റെ കഥ വായിച്ച് ചില പുരുഷന്മാര്‍ അലോസരപ്പെട്ട് ചെടിച്ചു. ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് ചീത്ത പറഞ്ഞു. ഫേസ് ബുക്കിലൂടെയും മെയിലിലൂടെയും ചീത്ത ചിത്രങ്ങള്‍ അയച്ചു തന്നു. നായിന്റെ മോളെ എന്നു തെറി സന്ദേശങ്ങള്‍ അയച്ചു. നീല ഇല്ലണ്ടില്‍ ക , മ പ, ത, റ, ര്‍, ണ്‍ പഞ്ചാക്ഷരീ ചേര്‍ത്ത തെറിക്കത്തുകളും വന്നു.വിടനും വൃത്തികെട്ടവനുമായ ഒരുലൈംഗിക വൈകൃതരോഗി ‘കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം അവന്റെ സ്വയംഭോഗത്തിനുള്ള ചൊവ്വാവഴികള്‍’ എന്ന് പരസ്യമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഒരു സ്ത്രീ എന്ന രീതിയില്‍ വല്ലാത്ത അപമാനവും അസഹ്യതയും ഭീതിയും എനിക്ക് തോന്നി. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് അത്രമേല്‍ പരിഭ്രമമൊന്നും തോന്നിയുമില്ല. കാരണം ആസക്തിയും പെരുംദുരയും ആര്‍ത്തിയും ഇറച്ചിവിശപ്പുമായി നടക്കുന്ന തൃലിംഗന്മാരായിരുന്നു അവരൊക്കെയും…സ്ത്രീ എന്നാല്‍ തൊലിയായും മാംസമായും സുഷിരമായും കാണുന്ന ഒരു തരം കടുത്ത മാനസികരോഗത്തിനു അടിപെട്ടവരുമായിരുന്നു.ഫേസ്സ്ബൂക്ക് പോസ്റ്റില്‍ ചിലരുടെ ഫോട്ടോ കണ്ടപ്പോള്‍ ഈ രോഗത്തിനും രോഗിക്കും വര്‍ഷങ്ങളായി ഒരേ മുഖമാണെന്നു ഞാന്‍ മനസ്സിലാക്കി. ജീവിതത്തില്‍ അത്തരമൊരു വ്യക്തിയെ ഞാന്‍ നേരിട്ട് കണ്ട എന്റെ ഓര്‍മ്മയിലേക്ക്, പതിനാറു വയസ്സിലേക്ക് ഞാന്‍ പോയി. എല്ലുകള്‍ കിടുകിടുത്തു..ആദ്യമായ് ഒരു പുരുഷന്റെ നഗ്‌നത ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്കൊപ്പം കാണേണ്ടിവന്നപ്പോള്‍ ചിരിയോ കരച്ചിലോ അല്ല തോന്നിയത് ഞെട്ടലോടെയുള്ള ഭയവും കടുത്ത സഹതാപവുമാണു. വേണാട് എക്‌സ്‌പ്രെസ്സിനരികെ നിര്‍ത്തിയിട്ട ഉത്തരേന്ത്യന്‍ വണ്ടിയുടെ കുളിമുറിയില്‍ കയറി നിന്ന് ‘ശ്ഛൂ… ശ്ഛൂ….’ എന്ന് കടുത്ത മാനസിക രോഗത്തോടെ ഒരു ചെറുപ്പക്കാരന്‍ വിളിച്ചപ്പോള്‍ ഞങ്ങളറിയാതെ നോക്കിപ്പോകുകയായിരുന്നു… ‘അയ്യ്യോ’.കൂട്ടത്തിലാരോ നിലവിളിച്ചു. മുതിര്‍ന്ന ഒരു ചേച്ചി വെറുപ്പോടെ ചെരുപ്പൂരി കാണിച്ചു. മറ്റൊരാള്‍ കയ്യിലിരുന്ന പാതി കുടിച്ച് ഫ്രൂട്ടി പാക്കറ്റ് അവന്റെ നേരെ എറിഞ്ഞു.
  ‘പോടാ’
  ചിലര്‍ വെറുപ്പോടെ ആക്രോശിച്ചു.കൈമേല്‍ കൈവെച്ച് അവനെ കഷണം കൊത്തുമെന്നു ആംഗ്യംകാട്ടി ഭീഷണിപ്പെടുത്തി. എന്നിട്ടും അവന്‍ വീണ്ടും ‘ശ്ഛൂ… ശ്ഛൂ’ എന്നു വിളിച്ചു കൊണ്ടേയിരുന്നു…..
  ‘നോക്ക് എന്നെ നോക്ക് എന്റെ ആസക്തിയെ നോക്ക്’ എന്ന് ഉന്മാദത്തോടെ പെണ്‍ലോകത്തോട് യാചിച്ചുകൊണ്ടേയിരുന്നു.
  അവന്റെ ഓരോ വിളിയിലും ഞാന്‍ ഞെട്ടിത്തകര്‍ന്നു. അപമാനം കാരണം തൊലിചുക്കിച്ചുളിഞ്ഞു.. ഞാനെന്തോ കൊടിയ തെറ്റു ചെയ്ത്തു പോലെ തോന്നി എനിക്ക്. ഞാന്‍ തലകുമ്പിട്ട് പാപിയെപ്പോലെ ഇരുന്നു…. ഇടക്ക് തലയുയര്‍ത്തിയപ്പോള്‍ അവന്റെ കണ്ണൂകള്‍ എന്റെ കണ്ണുകളുമായി കൊരുത്തു. ഞാന്‍ ഭയന്നു താഴ്ത്തും മുമ്പ് ,അവന്‍ ഞെട്ടലോടെ കണ്ണുകള്‍ താഴ്ത്തി. അവന്റെ കഴുത്തില്‍,പച്ചമണിക്കൊന്തയിലെ കുരിശില്‍ തൂങ്ങീയ പീഡിതയേശു അവന്റെ പാപം ചുമന്ന് അശരണമായി നിലവിളിച്ചു. പുരുഷന്റെ തോല്വ്വി എനിക്ക് മനസ്സിലായി. ഞാനല്ല അവനാണു തെറ്റു ചെയ്യുന്നത് അവനാണു അവനാണു. ഞാനവന്റെ മുഖത്തു നിന്നും കണ്ണെടുത്തതേ ഇല്ല. കണ്ണുകളീല്‍ തുറിച്ച് നോക്കിക്കോണ്ടേ ഇരുന്നു.
  ‘നീയാണു തെറ്റുകാരന്‍ നീയാണു നീയാണു.’
  അവന്‍ എന്റെ കണ്ണുകളിലേക്ക് നോക്കുവാന്‍ അധൈര്യപ്പെട്ടു. അവന്‍ അസ്വസ്ഥനായി. തെറിവാക്കുകള്‍ ഉച്ഛരിച്ചു. കൊല്ലുമെന്നു ആംഗ്യം കാട്ടി. എന്റെ കണ്ണുകളീലെ പുച്ഛം, എന്റെ കണ്ണുകളിലെ അവജ്ഞ, എന്റെ കൂസലില്ലായ്മ്മ ഇതെല്ലാം അവനെ കൂടുതല്‍ വെകിളിപിടിപ്പിച്ചു. അവന്‍ ശക്തമായ ഒരായുധമെന്നവണ്ണം വലതു കയ്യില്‍ നിസ്സഹായമായി അവന്റെ രോഗത്തെ നീട്ടിപ്പിടിച്ചു……
  ഞാനവന്റെ കണ്ണുകളില്‍ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു…..
  അവന്റെ ശത്രു ഞാനായിരുന്നു. കൂട്ടത്തിലെ ഏറ്റവും ചെറിയ പെണ്‍കുട്ടി. എന്റെ ധാര്‍ഷ്ട്യവും അഹന്തയും ഗര്‍വ്വും അവനെ അസ്വസ്ഥാനാക്കിക്കൊണ്ടേയിരുന്നു…. അവന്‍ പകയോടെ തീവണ്ടിക്കക്കൂസ്സില്‍ നിന്നും പുറത്തു വന്നു….. ഞങ്ങളെ അപമാനിക്കുവാന്‍ പരസ്യമായി ആത്മരതി ചെയ്തു…. പോലീസ്സുകാരും പോര്‍ട്ടര്‍മാരും ഓടിവന്നു .
  ‘ഡാ വീണ്ടും തൊടങ്ങ്യോഡാ?’
  ആര്‍പ്പി എഫ്ഫ് കാരന്‍ അവനെ തൊഴിച്ചു വീഴ്ത്തി. കൂനിവളഞ്ഞു നമസ്‌ക്കരിക്കുന്നതു പോലെ അവന്‍ കുനിഞ്ഞിരുന്നു. തല്ലല്ലെ എന്നാഗ്യം കാട്ടി. എഴുന്നേറ്റ് നിന്ന് വസ്ത്രം നേരെയാക്കി.കൈകൊണ്ട് ചിറിയോര ചോര തുടച്ചു. ഒരു നിമിഷം കഴിഞ്ഞു അവന്‍ വീണ്ടും തന്റെ നഗ്‌നത ആയുധമാക്കി ഞങ്ങളെ വെല്ലുവിളിച്ചു
  ചില യാത്രക്കാര്‍ ചെരുപ്പുകൊണ്ടും പോര്‍ട്ടര്‍മാര്‍ കയറ് കൊണ്ടും പൊതിരെ തല്ലി. വണ്ടിക്കു കുടുങ്ങിയ ഒരു നായെയെന്നവണ്ണം അവരവനെ വലിച്ചിഴച്ചു പ്ലാറ്റ്‌ഫോമിലൂടെ കൊണ്ട് പോയി. അവന്റെ മുറിവുകളീലൂടെ ചോര കുതിര്‍ന്നു വന്നു. അപ്പോഴൊക്കെയും അവന്‍ തെറി പറയുകയും ‘ശ്ഛൂ ശ്ഛൂ’ ശബ്ദമുണ്ടാക്കി ഞങ്ങളോരോരുത്തരെയും മാറി മാറി വിളിക്കുകയും ചെയ്തു….ആ പ്ലാറ്റ്‌ഫോമില്‍ എവിടെല്ല്‌ലാം സ്ത്രീകളെക്കണ്ടൊ അവിടെയെല്ലാം അവന്‍ അവനെ പ്രദര്‍ശിപ്പിച്ചു കൊണ്ടേയിരുന്നു. മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അപ്പുറം രക്തസ്‌നാതമായ ആത്മശാന്തിക്കു വേണ്ടി അവനവനെ ബലികൊണ്ടുകൊണ്ടേയിരുന്നു.
  സത്യത്തില്‍ ആദ്യത്തെ കാഴ്ചയില്‍ തന്നെ ഞാനവന്റെ കയ്യില്‍ ഒരു സര്‍പ്പത്തെയാണു കണ്ടത്… ആസക്തിയുടെ കടല്‍ സര്‍പ്പം .. സ്വന്തമുടലിനെത്തന്നെ നെരിച്ചും കൊത്തിയും കൊല്ലുന്ന പാപത്തിന്റെ വിഷ സര്‍പ്പം. അയാള്‍ ലോകത്തേക്ക് നീട്ടിയ നഗ്‌നതയില്‍ കിടന്ന് അത് വിഷസീല്‍ക്കാരമിട്ടു. ഒന്നല്ല മൂന്നായി അത് പരിവര്‍ത്തനപ്പെട്ടു….. പുരുഷനെ വിഴുങ്ങി.. ആസക്തിയില്‍ പുളഞ്ഞു.. ആര്‍ത്തിയാല്‍ ആഞ്ഞുകൊത്തി…… ‘ആന്റണീ ഇനിയേലും നിര്‍ത്തേടാ’എന്ന് പോലീസ്സുകാരന്‍ അവനെ വിളിക്കുന്നത് കേട്ടുവെങ്കിലും ഞാനവനു ഒരു പേരിട്ടു വിന്‍സ്മിത്ത് ലിയൊനോര്‍ സോറസ്സ്…. കാമമോഹിതമായ ഉടലിന്റെ പ്രതിനിധി.ലോകത്തെ എഴുത്തുകാരികളെ മുഴുവന്‍ ഉടലായും ശരീരമായും കാണുന്നവരുടെ പ്രതിനിധി. ശരീരവില്‍പ്പനക്കാരിയായ മിലിയുടെ കാമുകന്‍…. വിന്‍സ്മിത്ത്‌
  • Blogger Comments
  • Facebook Comments
  Item Reviewed: കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം Rating: 5 Reviewed By: Unknown
  Scroll to Top