• Latest News

  പുസ്തക പരിചയം -ലാസർ ഷൈൻ ‘കൂ’

  പുസ്തക പരിചയം -ലാസർ ഷൈൻ ‘കൂ’
  സാര്‍ വയലന്‍സ്, രസരാത്രി, മഞ്ഞചുവന്നപച്ച, കാണാതെപോയ ജലജ, കൂ, നിര്‍ത്തിക്കൊട്ട്, അണ്ഡം, ഖോഖോ എന്നീ ലാസര്‍ ഷൈന്‍ കഥകള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ് കൂ. തിരക്കഥാകൃത്തും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും സാമൂഹികപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്റെ ശ്രദ്ധേയമായ കഥകളാണ് ഇവയെല്ലാം. പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന കഥാഫെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ഡി സി ബുക് സ് കൂ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തില്‍ എഴുത്തുകാരന് കഥകള്‍ നല്‍കുന്നത് മദ്ധ്യവര്‍ഗ്ഗമാണെന്നും എന്നാല്‍ കലയുടെ ഉറവിടം പ്രാകൃതലോകമാണെന്ന് തിരിച്ചറിഞ്ഞയാളാണ് ലാസര്‍ എന്നും അവതാരികയില്‍ എസ്.ഹരീഷ് അഭിപ്രായപ്പെടുന്നു. ഹരീഷിന്റെ അഭിപ്രായം ശരി വെയ്ക്കുന്ന വിധത്തില്‍ തെരുവുതെണ്ടികളും കൂട്ടിക്കൊടുപ്പുകാരും ഒളിഞ്ഞുനോട്ടക്കാരും ഇവരെ തുരന്നു ജീവിക്കുന്ന പോലീസുകാരും ഒക്കെ കഥാപാത്രങ്ങളായി കൂവില്‍ കടന്നുവരുന്നു.
  വി കെ അജിത്‌ കുമാര്‍ അഴിമുഖത്തിൽ എഴുതിയത്
  ഭ്രമിപ്പിക്കുന്ന ഒരു വാചാലതയുണ്ട് ലാസറിന്‍റെ എഴുത്തിന്. നാഗരികതയുടെ കെട്ടുപാടുകള്‍ വിട്ട്‌ മാനവികതയുടെ തുരുത്തില്‍ ഇടം തേടുന്ന വാചാലത. അവിടെ പ്രകൃതിയും മണ്ണും പൂവും മിന്നാമിനുങ്ങിയും കാട്ടിലെ ഇരപിടിയനായ പുലിയും അതിബുദ്ധിയുടെ സൂചകമായ മനുഷ്യനും ഒരുപോലെ മതിഭ്രമത്തിന്‍റെ ജീവിതം ഘോഷിക്കുന്നു. ഉടച്ചുവാര്‍ക്കല്‍ എന്നേ അനിവാര്യമായ പൊതുജിവിതം എന്ന ചട്ടക്കൂട്ടില്‍ മനുഷ്യന്‍ പ്രകൃതിയെ എത്രമാത്രം തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് മനസിലാക്കണമെങ്കില്‍ ഒരിക്കലെങ്കിലും മനസില്‍ ആദര്‍ശത്തിന്‍റെ ഭാരമില്ലാതെ സ്വപ്നം കാണാന്‍ ശീലിക്കണം. ഇതിനെ ഫ്രോയിഡ് സൂചിപ്പിക്കുന്ന ഓട്ടോമറ്റിസം എന്ന അവസ്ഥയുമായി താരതമ്യപ്പെടുത്താം. സ്വതന്ത്ര രൂപകങ്ങളുടെ ബിംബങ്ങളുടെ ഭാവനയുടെ ഒരു ലോകം എഴുത്തുകാരന്‍റെ ഭാവനാ മണ്ഡലത്തെ വരുതിയില്‍ നിര്‍ത്തുകയും ഭാവനയുടെ അവകാശം കൈക്കലാക്കുകയും ചെയ്യുന്നു. അത്തരം ഒരു അവസ്ഥയാണ് ലാസര്‍ ഷൈന്‍ ആദം ന്യൂട്ടണ്‍ എന്ന കഥയിലും കൂ എന്ന പേര് നല്‍കിയ കഥയിലും അനുഭവിക്കുന്നത്.
  നിരന്തരമായ മാറ്റം ആസ്വാദനത്തിന്‍റെ അനിവാര്യതയാണ്. അത് നല്‍കാന്‍ കഥാകാരന് കഴിയണം. ഒഴിഞ്ഞുനില്‍ക്കുന്ന ജിവിതത്തിന്‍റെ ലാളിത്യം കണ്ടെത്തി ലാസര്‍ ഷൈന്‍ ഇത് ക്രമമായി നല്‍കുന്നു.. വന്യതയുടെയും ഭീതിയുടെയും ബിംബവല്‍ക്കരണം മനുഷ്യന്‍ നടത്തുന്നത് അവന്‍റെ ജിവിതത്തെ ആസ്പദമാക്കി മാത്രമാണെന്ന ചിന്തയെ പരിഹസിക്കുന്നതാണ് കൂ എന്ന കഥയിലെ പൂച്ചയെ പോലുള്ള പുലിയിലൂടെ ലഭിക്കുന്നത്. ഒരു രാത്രിയുടെ ഇരുട്ടില്‍ റാഹേലിന്‍റെ അങ്ങേര് കൊണ്ടുവന്നത് ഒരു പുലിയെയായിരുന്നു. ഇരുളില്‍ തുറന്ന വാതിലിലൂടെ നിലാവും പുലിയും ഒരു മിന്നാമിനുങ്ങും മരം ചീഞ്ഞ കാടിന്‍റെ ഗന്ധവും അവളുടെ ഇടുങ്ങിയ ജിവിതത്തിലേക്കാണ് കടന്നുവന്നത്. കയറിവന്നപ്പോള്‍ തന്നെ പുലി അതിന്‍റെ പ്രണയത്തിന്‍റെ മിന്നാമിനുങ്ങിനെ ഒരു നക്കലിലൂടെ റാഹേലിന്‍റെ ഉള്ളിലേക്ക് കടത്തിവിടുകയും ഒരു ഇക്കിളിയുടെ നിലാവായി അതു മാറുമ്പോള്‍ മുതല്‍ സമൂഹജീവിതമെന്ന വ്യവസ്ഥാപിത സ്ഥാപനം പെണ്ണില്‍ നിന്നും അടര്‍ത്തിമാറ്റിയ രതിയും പ്രണയവും എത്ര വന്യമായിരുന്നു എന്ന് വരച്ചു കാണിക്കപ്പെടുകയും ചെയ്യുന്നു. വെറും പാര്‍ശ്വജിവിതം വഹിക്കുന്നവരില്‍ നിന്നുപോലും പ്രകൃതിയും സ്നേഹവും പ്രണയവും അകന്നുപോകുന്നത് അവിടെ നിലനില്‍ക്കുന്ന ഇല്ലായ്മയോ അതുമല്ലെങ്കില്‍ മുകളിലുള്ള ജിവിതം സ്വപ്നം കാണുന്നതു കൊണ്ടോ ആകുന്നു.
  പുലിയെ മൊത്തത്തില്‍ ഒരു ലാഭക്കച്ചവടത്തിനുള്ള ചരക്കായി സ്വപ്നം കാണുന്ന ഗൃഹനാഥന്‍ എങ്ങനെ പ്രകൃതിയുടെ നൈസര്‍ഗ്ഗിക ജിവിതങ്ങളെ വരുതിയില്‍ കൊണ്ടുവന്നു വിറ്റഴിക്കാം എന്ന ചിന്തയിലാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ലിംഗനിര്‍ണ്ണയം നടത്തിയിട്ടില്ലാത്ത പുലി പെണ്ണാണെങ്കില്‍ പ്രസവവും കുഞ്ഞുങ്ങളുടെ എണ്ണവും എല്ലാം കൂടി നല്‍കാവുന്ന ഒരു വന്‍ ലാഭത്തിലേക്കാണ് റാഹേലിന്‍റെ ചിന്ത കടന്നു പോകുന്നത്.
  പുലി പൂച്ചയെപ്പോലെയോ മനുഷ്യനെ പ്പോലെയോ അവര്‍ക്കിടയില്‍ ജീവിക്കുമ്പോഴും റാഹേലിന്‍റെ നോട്ടം അതിന് ആണുങ്ങള്‍ക്കുള്ളതുപോലെ നീണ്ടത് വല്ലതുമുണ്ടോ എന്ന ലിംഗനിര്‍ണ്ണയത്തിലായിരുന്നു. എന്നാല്‍ പുലിയുടെ ഇടപഴകല്‍ ആണിന്‍റെതായി അവള്‍ക്കു തോന്നുകയും കാമത്തിന്‍റെ സ്ഖലനങ്ങള്‍ അവളില്‍ രൂപപ്പെടുകയും ചെയ്യുന്നു. മാറിവന്ന നിലനില്‍പ്പിന്‍റെ സാഹചര്യത്തില്‍ അവള്‍ അതിനെ ജിവിതത്തിന്‍റെ ഭൌതികമായ സുഖം നല്‍കുന്ന ഒരു കമ്പോള വസ്തുവായി മാത്രം കാണുകയും ഒറ്റുകൊടുക്കുകയും ചെയ്യുന്നു. പിന്നെയുണ്ടാകുന്ന സൗഭാഗ്യത്തിന്‍റെ ദിനങ്ങളില്‍ അവള്‍ക്ക് അവളുടെ അങ്ങേരുടെ സാന്നിധ്യം സ്വപ്നമായി മാത്രം അവശേഷിക്കുന്നു.
  പ്രമേയപരമായ ഒരു പ്രത്യേക സ്ത്രീ പക്ഷപാതം ഇവിടെ നിലനില്‍ക്കുന്നു. രതിയും കാമവും പ്രണയവും അന്യമായ ഒറ്റമുറി ജിവിതത്തിനുള്ളില്‍ നിന്നും രക്ഷനേടാനുള്ള കുറുക്കുവഴികള്‍ ഓരോരുത്തരും അന്വേഷിക്കുന്നു. കൂടാതെ എത്ര ശ്രമിച്ചാലും ഉള്ളില്‍ നിന്നും മാറ്റാന്‍ കഴിയാത്ത ആദ്യ ഇണയെ പറ്റിയുമൊക്കെയുള്ള ഓര്‍മ്മകള്‍ പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഈ കഥയില്‍ നിറയുന്നു.
  മരണവും കാത്ത് പ്ലാറ്റ്ഫോമിലെ തുരുമ്പിച്ച ബെഞ്ചിൽ മനുഷ്യനിരുന്നു‐ മരിക്കാനോ ജീവിക്കാനോ ധൃതിയില്ലാതെ. ആ ഇരുപ്പിലാണ് കമിഴ്ന്ന് കിടന്ന്, കൈമുട്ട് നിലത്തുകുത്തിയുയർന്ന് തന്നെ നോക്കി കിടക്കുന്നയാളെ മനുഷ്യൻ കണ്ടത്. വിശക്കുന്നുണ്ടോ,ഇങ്ങോട്ടു വരൂ‐ എന്ന് ആ നോട്ടത്തെ മനുഷ്യൻ മനസ്സിലാക്കി. വേച്ച് വേച്ചെഴുന്നേറ്റ് അയാൾക്കു മുന്നിലെത്തി. കമിഴ്ന്നു കിടന്നുകൊണ്ടുതന്നെ, തൊട്ടരികിലുണ്ടായിരുന്ന തകരപ്പെട്ടി അയാൾ മുന്നോട്ടു നീക്കിവെച്ചു. അതിനുള്ളിൽ രണ്ട് അറകളുണ്ടായിരുന്നു. ഒന്നിൽ റൊട്ടിയും അടുത്തതിൽ പല കുപ്പികളിൽ നിറച്ച വെള്ളവും. രണ്ടുതുള്ളി മെഴുക് മനുഷ്യന്റെ കണ്ണിൽനിന്ന് തിളച്ച് ചാടി‐
  സങ്കടത്തിന്റെ രക്തം.
  മനുഷ്യൻ ഒരു റൊട്ടിയെടുത്ത് ആർത്തിയോടെ കടിച്ച് പറിക്കുന്നതിനിടക്ക് പെട്ടെന്നാണ് കഴിച്ചതത്രയും ഒരു ചുമയ്ക്ക് പുറത്തേയ്ക്ക് വീണത്. എന്തോ അപരാധം ചെയ്തതുപോലെ വായിൽ നിന്ന് നിലത്തേക്കുവീണ റൊട്ടിക്കഷണങ്ങൾ വീണ്ടും തിന്നാൻ പെറുക്കിയെടുക്കുമ്പോൾ അയാൾ ഒരുകുപ്പി വെള്ളമെടുത്ത് മനുഷ്യന് നേരെ നീട്ടി. റൊട്ടിതിന്നും വെള്ളംകുടിച്ചും ഇടയ്ക്കിടെ കരഞ്ഞും മനുഷ്യൻ അയാൾക്കരികിലിരുന്നു.
  പിറ്റേന്നു വെളുപ്പിന്, വീണ്ടും ജനിച്ച പുലർച്ചയിൽ, അടുത്ത് കിടന്നുറങ്ങുന്നയാളെ മനുഷ്യൻ തിരിച്ചറിഞ്ഞു;
  മരിച്ചവരിൽനിന്ന് തന്നെ വിളിച്ചുണർത്തിയ‐ തമ്പുരാൻ!
  പ്ലാറ്റ്‌ഫോം നേരത്തെ ഉണര്‍ന്നിരുന്നു. വന്നു നിന്ന ട്രെയിനില്‍ നിന്ന് കുറെ പത്രക്കെട്ടുകളും മുഷിഞ്ഞുലഞ്ഞ പെണ്ണുങ്ങളും ഇറങ്ങി. പത്രക്കെട്ടില്‍ അയാള്‍ നോക്കി. ഇന്നലെ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ചിത്രങ്ങളാണ്. ഭാഷ മനസ്സിലാകുന്നില്ല. എത്രാമത്തെ സ്വാതന്ത്ര്യദിനമാണെന്ന് അയാളോര്‍ത്തു നോക്കി. കൃത്യമായി ഓര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വായില്‍ വന്നത് ഒരു കോട്ടുവായാണ്. ചിത്രത്തിലെ ചില നേതൃമുഖങ്ങള്‍ കണ്ടറിയാം. അവരുടെ നോട്ടം മനുഷ്യനെ അപഹസിച്ചു. ‘നീ ഇനി വോട്ടില്ലാത്തവനാണ്, തെണ്ടി!’
  തെണ്ടിയെന്ന വിളി കേട്ട നിമിഷം, മനുഷ്യനൊന്നു പുകഞ്ഞു. താനൊരു തെണ്ടിയായിക്കഴിഞ്ഞുവെന്ന യാഥാര്‍ത്ഥ്യം അയാള്‍ക്ക് സഹിക്കാനായില്ല. പഴയതുകള്‍ നിറഞ്ഞ ആ മുറിയുടെ സമ്പന്നതയിലേക്ക് മടങ്ങണോയെന്ന് മനസ്സ് ഒരുമാത്ര തിരിച്ചു നടക്കുകയും ചെയ്തു. അതിലും ആത്മാഭിമാനം ആരൊക്കെയോ എവിടെയൊക്കെയോ നിന്ന് വലിച്ചെറിയുന്നത് പെറുക്കി തിന്നുന്നതാണ് എന്നുറപ്പിച്ചപ്പോള്‍ ചുണ്ടില്‍ ചിരിപോലൊരു ചുളം വിരിഞ്ഞു. വരികളറിയാത്ത പാട്ട്. മുത്തശ്ശി പഠിപ്പിച്ച പാട്ടാണ്. ഇരുട്ടിലേക്ക് പാളത്തിലൂടെ പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളവുമായി പോവുകയും കാലിക്കുപ്പിയുമായി മടങ്ങി വരികയും ചെയ്യുന്നവര്‍ക്കിടയിലൂടെ ഒരു കുപ്പി വെള്ളവുമായി നടന്നു. പുതിയ പ്രഭാതമാണ്. പുതിയ പ്രഭാതകൃത്യങ്ങളും. എല്ലാം വേഗത്തില്‍ ശീലിക്കണമെന്നുറപ്പിച്ച്, ഉണര്‍വ്വോടെ പാളത്തില്‍ കുന്തിച്ചിരുന്നു. കൈപ്പാടകലെ വേറാരോ ഇരിക്കുന്നുണ്ട്. അതൊരു ഗര്‍ഭിണിയാണ്. അറപ്പ് തൊണ്ടക്കുഴിയില്‍ വന്ന് ഓക്കാനിച്ചു നിന്ന് തിരിച്ചു പോയി. ആ ഇരിപ്പില്‍ മനുഷ്യന്‍ അകലെ കാണുന്ന പ്ലാറ്റ്‌ഫോമിലേക്ക് നോക്കി.
  അവിടെ മാത്രമേ വെട്ടമുള്ളൂ. പെട്ടെന്നാണ് അത് കണ്ടത്. ആരോ രണ്ടു പേര്‍ തമ്പുരാനെ ഇരുവശത്തു നിന്നും പിടിച്ചുയര്‍ത്തി കൊണ്ടു വരുന്നു. തമ്പുരാന്റെ കാലുകള്‍ നിലത്ത് വീണിഴയുകയാണ്. മനുഷ്യന്‍ പകച്ച് കൂടുതല്‍ അമര്‍ന്നിരുന്നു. ഇരുട്ടിലിരുന്ന് കണ്ണുമിഴിച്ചു നോക്കി – തമ്പുരാനെ അവരെവിടേക്കാണ് കൊണ്ടുപോകുന്നത്. ഇരുട്ടിലേക്ക്. ആ ഇരുട്ടിലെന്താണ്.
  കുറച്ചു കഴിഞ്ഞ് ഇരുളില്‍ നിന്നും ആ രണ്ടുപേര്‍ മാത്രം പുറത്തേക്ക് വന്ന് പ്ലാറ്റ്‌ഫോമില്‍ കയറിപ്പോയി. അതുകണ്ട്, കഴുകി എഴുന്നേറ്റ്, തമ്പുരാനെ കൊണ്ടുപോയ ഇരുളിലേക്ക് നടന്നു. ആദ്യം കണ്ടത്, നിലം മണത്തി നടക്കുന്ന മൂന്നാല് പന്നികളെയാണ്.അവയ്ക്കടുത്തായി ചെറിയ ഞരക്കങ്ങളോടെ തമ്പുരാന്‍ കിടപ്പുണ്ട്. നിന്നിടത്തു നിന്നും അവിടേക്കൊന്ന് എത്തി നോക്കി. കാല്‍വിരലുകള്‍ മുഴുവനൂന്നി ഉയര്‍ന്നു നോക്കിയിട്ടും ഒന്നും വ്യക്തമല്ലാത്തതിനാല്‍, ഭയത്തോടെ ചുറ്റും നോക്കി അടുത്തേക്ക് ചെന്നു. ആളനക്കം കണ്ട് തമ്പുരാന്‍ ചെരിഞ്ഞു നോക്കി. മനുഷ്യനാണെന്ന് മനസ്സിലായപ്പോള്‍, ആകെ മുറുകിയ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു. വീണ്ടും നഗ്നമായ ശരീരം മുഴുവനെടുത്ത് മുക്കിയമര്‍ന്ന് തമ്പുരാന്‍ കുടലുകള്‍ പിഴിഞ്ഞു. ഒരു പന്നി പുതിയ ഗന്ധമറിഞ്ഞ് തലയുയര്‍ത്തി. മൂക്കുവിടര്‍ത്തി തമ്പുരാന്റെ അടുത്തേക്ക് വന്നു. തമ്പുരാന്‍ കൈയ്യെത്തിച്ച് ആ പന്നിയെ തലോടി. എന്നിട്ട്, പന്നിക്ക് സൗകര്യമാകട്ടെയെന്ന് കരുതിക്കാണും. നന്നേ പാടുപെട്ടും ചെരിഞ്ഞ് കിടക്കാന്‍ ശ്രമം തുടങ്ങി. മനുഷ്യന്റെ കൈ മൂക്കുപൊത്താനായി അറിയാതെ ഉയര്‍ന്നെങ്കിലും അത്, അപമാനിക്കലാകുമല്ലോയെന്ന് പെട്ടെന്നോര്‍ത്ത്, ഉയര്‍ന്ന കൈ താഴ്ത്തി തമ്പുരാനടുത്തേക്ക് ചെന്നു.
  മനുഷ്യന്റെ കൈയ്യുയര്‍ന്നതും താഴ്ന്നതും കണ്ട് തമ്പുരാന്റെ നരച്ച മീശക്കും താടിരോമങ്ങള്‍ക്കുമിടയില്‍ നേര്‍ത്തൊരു ചിരി തെളിഞ്ഞു. അതില്‍ വീണ് നിലാവു തിളങ്ങി. തന്നെ ചെരിച്ചു കിടത്തിയപ്പോള്‍ മനുഷ്യന്റെ തലക്കു പിന്നിലായി ആകാശത്ത് ചന്ദ്രക്കല തെളിഞ്ഞിരിക്കുന്നതും നന്ദിസൂചകമായി പന്നി തലയുയര്‍ത്തി മനുഷ്യനെ നോക്കുന്നതും തമ്പുരാനു മാത്രം കാണാനാവുന്നുണ്ടായിരുന്നു. പന്നി കണ്ടതാവട്ടെ തലയില്‍ ചന്ദ്രക്കലയുമായി നില്‍ക്കുന്ന മനുഷ്യനെയായിരുന്നു. തൊട്ടടുത്തായി കുന്തിച്ചിരിക്കാന്‍ മനുഷ്യന് ഉളുപ്പ് തോന്നിയതേ ഇല്ല. വരികളില്ലാത്ത ആ ചൂളം മനുഷ്യന്റെ ചുണ്ടില്‍ നിന്ന് അനായാസം പുറത്തേക്കു വന്നു..
  ‘കൂ’ കഥകളെക്കുറിച്ച്‌
  സാർ വയലൻസ്
  രഹസ്യങ്ങൾ എന്നൊന്നില്ല. ഒരു വ്യക്തിയെ സംബന്ധിച്ചോ അതിൽ പങ്കെടുക്കുന്നവരെ സംബന്ധിച്ചോ അത് രഹസ്യമേയല്ല. പക്ഷെ അതിലേയ്ക്ക് നടത്തുന്ന എല്ലാത്തരം ഒളിഞ്ഞു നോട്ടങ്ങളും വയലന്‌സാണ്. അധികാരത്തിന്റെ കണ്ണാണ് സാറിന്റേത്. എല്ലാം നിന്റെ സുരക്ഷയ്ക്കു വേണ്ടിയല്ലേയെന്ന് അയാള്എത്ര സൗമ്യമായാണ് ചോദിക്കുന്നത്. സർവയലൻസ് ക്യാമറയിലൂടെ അയാള്‌നടപ്പിലാക്കുന്ന ഭീകരമായ വയലന്‌സിന് ഇരയാവുകയാണ് മാഡം. തികച്ചും നിശബ്ദമായി നടപ്പാക്കപ്പെടുന്ന വയലന്‌സിന്റെ ഹിംസയുടെ ഞെട്ടിപ്പിക്കുന്ന പ്രകമ്പനമാണ് സാർ വയലൻസ്സിലേത്. നിന്റെ വീട്ടിൽ നീയറിയാതെ ഘടിപ്പിച്ച സര്വയലന്‌സ് ക്യാമറയില്പതിയുന്നതെല്ലാം മറ്റൊരിടത്തിരുന്ന് കാണുന്ന ഒരാളെ സങ്കല്പ്പിച്ചു നോക്കൂ. ഒളിഞ്ഞുനോട്ടത്തിന്റെ യാതൊരു ചളിപ്പുമില്ലാതെ പൗരന്മാരിലേയ്ക്ക് കൂടുതല്കണ്ണുകള്തുറക്കുന്ന കാലത്തെയാണ് ഈ കഥയില്കാണാനാവുന്നത്.
  രസരാത്രി
  മനുഷ്യന്, തമ്പ്രാന്, അവനവള്, പോലീസുകാരന്, യാന്ത്രികര്തുടങ്ങിയവരുടെ തുരുമ്പിച്ച പാളത്തിലൂടെ മുരണ്ടു നീങ്ങുകയാണ് കഥയുടെ പുകവണ്ടി. മനുഷ്യന്എന്നയാള്‌നെഹ്‌റുവിന്റെ കാലത്ത് കൃഷിചെയ്യാന്വടക്കേ ഇന്ത്യയിലേയ്ക്ക് പറിച്ചു നടപ്പെട്ട അച്ഛന്റെ മകനാണ്. അമ്മുമ്മ പറഞ്ഞു കേട്ട കഥകളിലെവിടെയോ നിന്നു പതിഞ്ഞൊരു ചൂളം വിളി അയാളുടെ ചുണ്ടിലുണ്ട്. വരികളറിയാത്ത ഒരു പാട്ട്. എല്ലാത്തരം വേരുകളില്‌നിന്നും പിഴുതെറിയപ്പെട്ട് വിശപ്പു മാത്രമുള്ള മനുഷ്യനായി, മനുഷ്യന്അലയുകയാണ്. ആലുവയില്ട്രയിനിറങ്ങുമ്പോള്‌പെരുമ്പാവൂരിലേയ്ക്കുള്ള ബസുകള്അയാളെ ഹോണടിച്ചു വിളിക്കുകയാണ്. അന്യസംസ്ഥാനക്കാരനായി അയാളിവിടെ വന്നിറങ്ങുമ്പോള്, നീണ്ടൊരു പാളമുണ്ട്, അതിന്റെ ഒരറ്റം അയാളുടെ അച്ഛന്ഇവിടെ നിന്ന് വടക്കേ ഇന്ത്യയിലേയ്ക്ക് കയറിയ ട്രെയിനിന്റേതാണ് തിരിച്ചയാള്ഇറങ്ങിയ ട്രെയിനിന്റേതാണ് മറ്റേ അറ്റം. അവധിക്കു നാട്ടിലേയ്ക്ക് വരുന്ന പട്ടാളക്കാരന്അയാളോട് പറയുന്നു- ഇറങ്ങാറിയില്ലെന്ന്. പുകയും പൊടിയും തുരുമ്പും പ്ലാസ്റ്റിക് കത്തുന്ന മണവുമുള്ളവരുമൊത്തുള്ള സമ്പര്ക്കത്തിനൊടുവില്വല്ലാത്തൊരു വിശപ്പ് തോന്നിയെങ്കില്, അതീ കഥയുടെ രസതന്ത്രമാണ്.
  പച്ചചുവന്നമഞ്ഞ
  അത് ബോബ് മാർലിയുടെ നിറമാണല്ലോ. പച്ചയും ചുവപ്പും മഞ്ഞയും- ഇതൊരു പുകവലി കഥയാണ്. ഒരുപക്ഷെ പുകവലിയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ കഥ. മാത്തൻ നല്ല വലികാരനാണ്. അയാളുടെ ഭാര്യ ഷീല. കുട്ടികളില്ല. പുകവലി നിർത്താൻ കഷ്ടപ്പെടുകയാണ് മാത്തൻ. അങ്ങനെ അയാളുടെ ജീവിതത്തിലെ അവസാനത്തെ പുകയുടെ ദിവസമെത്തുന്നു. പലവട്ടം നിർത്തിയ പുകവലിയാണ്. തൊട്ടു മുമ്പ് പുകവലി പുനരാരംഭിച്ചത് ഒരു ബാറിൽ വച്ചായിരുന്നു. കണ്ണൂരുകാരന്ഒരാളെ കണ്ടു മുട്ടുകയാണയാള്ആര്ക്കിട്ടു കുത്തിയാലും ഒരു പോലെയല്ലേയെന്ന് തിരഞ്ഞെടുപ്പിനെ പരിഹസിക്കുന്ന ഒരാള്അങ്ങനെ പലരുമുണ്ട് മാത്തന്റെ പുകവലി ജീവിതത്തില്ആ ജീവിതത്തിന്റെ ഒടുവില്തികച്ചും അപ്രതീക്ഷിതമായി രണ്ടു പേര്വന്നു ബൈക്കില്ഇറങ്ങുകയാണ്- വായിച്ച പലരും പറഞ്ഞു, പുകവലി കുറച്ചു ദിവസത്തേയ്ക്ക് നിര്ത്തിപ്പോയെന്ന്. പേടിപ്പെടുത്തുന്നൊരു പുക വന്നു മൂടും വായനയ്‌ക്കൊടുവില്
  കാണാതെ പോയ ജലജ
  ഏതു നിമിഷവും കാണാതെ പോയേക്കാവുന്ന ജലജമാരാണ് ചുറ്റും. മനു ജലജയെ ആദ്യം കാണുന്നിടത്താണ് കഥ തുടങ്ങുന്നത്. അത് കാട്ടിലാണ്. നഗ്‌നരാണവര്മനു ഉറങ്ങുന്ന മരത്തിന്റെ കീഴില്പഴം പെറുക്കി കുനിഞ്ഞു നില്ക്കുകയായിരുന്നു ജലജ. പിന്നീട് പലയിടങ്ങളില്വെച്ച് പലവട്ടം ജലജയെ കാണുന്നുണ്ട് മനു. കാണാതെ പോയ ജലജയെ കുറിച്ച് നടത്തുന്ന അന്വേഷണവും അതിനിടയില്വന്നു കയറുന്ന പോലീസും സംശയങ്ങളും നിഴലുകളും ഉദ്വേഗങ്ങളും നിസംഗ്ഗതയും കാമവും ക്രോധവും നീളുമ്പോള്, ജലജമാരോട് ലൈംഗികതയെ പറ്റി പച്ചയ്ക്ക് ചോദിക്കുകയാണ് മനു. ലൈംഗികതയുടെ മനുഷ്യചരിത്രം നിരത്തി മനു വിചാരണ ചെയ്യുകയാണ് ജലജയെ. എന്റെ ലൈംഗികതയുടെ ഉടമ നീയാകുന്നതെങ്ങനെയെന്ന മനുവിന്റെ ചോദ്യമാണ് ഇക്കഥ.
  കൂ
  പുലിയെ വളര്ത്തിയ മെമ്പര്‌റാഹേലിലൂടെ കൂവിപ്പറയുന്നത് നാടോടിക്കഥ പോലൊരു ജീവിതമാണ്. മാന്ത്രികമേയല്ലാത്ത പരിസരത്താണ് വീടിനുള്ളിലെ പുലി വളര്ത്തല്പുലിയുടെ മുകളിലിരുന്ന് പ്രതികാരം ചെയ്യാന്‌പോകുന്ന റാഹേല്ഒരു പെയിന്റിങ്ങാണ്. കഥയ്ക്കുള്ളില്‌നിറയെ ദൃശ്യങ്ങള്ചാള കൂടുതല്വാങ്ങുന്നതു കണ്ട്, വിരുന്നുകാരാ പതിവുകാരാ- എന്ന് കുത്തുവാക്കു പറയുന്ന രമണിയും റാഹേലും തമ്മിലുള്ള വഴക്കും. പുലിയിലൂടെ ജാഫറെന്ന് ബാല്യകാല ചങ്ങായിയെ ഓര്മ്മിപ്പിക്കുകയും ചെയ്യുമ്പോള്അതീന്ദ്രിയമായി റാഹേലും പുലിയും തമ്മിലൊരു പ്രണയത്തിന്റെ രഹസ്യം തുറക്കുന്നുണ്ട്. അങ്ങേര് റാഹേലിന്റെ ചതിയില്‌നാടുവിട്ട് മടങ്ങിയെത്തുകയാണ്. എവിടാരുന്നു എന്ന ചോദ്യത്തിന് പഠിക്കാന്‌പോയെന്ന് മറുപടി. എന്തെന്ന് ചോദ്യത്തിന് പറക്കാനെന്നും. എന്നിട്ട് പഠിച്ചാ എന്ന റാഹേലിന്റെ സംശയം തീരുന്നുണ്ട് കഥയുടെ ഒടുവില്കൂ- എന്ന പേര് കൂവിയറിയിക്കലാണ്
  നിര്ത്തിക്കൊട്ട്
  ഒരു പള്ളിവികാരി കുമ്പസാര രഹസ്യം കേട്ട് ഒരാളുമായി ശത്രുതയിലായാല്അത് പാപമല്ലേയെന്നു തോന്നാം. പത്രോച്ചനും നൈനാമ്മയും വികാരിയുടെ ദൈവത്തെ കുടുതല്‌സങ്കീര്ണ്ണമാക്കുകയാണ്. കൈകാലുകള്ബന്ധിക്കപ്പെട്ട പൊന്ഞണ്ടിനെ പോലെ ളോഹയ്ക്കുള്ളില്കുടുങ്ങിപ്പോയോ വികാരിയെന്ന സങ്കടം തോന്നിയേക്കാം. നീലകണ്ഠനെന്ന കൊമ്പനാന പാപ്പാത്തിയുമായി വികാരിയുടെ സങ്കടങ്ങളിലേയ്ക്ക് വരുകയാണ്. പള്ളിമണിയുടെ മുഴക്കമുള്ള പരിസരം. ക്രൂരതയുടെ അസുഖമുള്ള പത്രോച്ചന്ടീച്ചറമ്മേയെന്നു വിളിക്കുന്ന നൈനാമ്മ. വികാരിയാവട്ടെ കുരിശേറുകയാണ്. പക്ഷെ വികാരി എന്റെ പിഴയെന്നു പഴിക്കുന്നില്ല. പാനപാത്രം നീക്കണമേയെന്ന് കേഴുന്നില്ല- നീലകണ്ഠന് എല്ലാം മനസിലാകുന്നുണ്ട്. മാര്ദ്ധവമുള്ള തുമ്പിക്കൈ വികാരിക്കു നേരെ നീളുന്നുമുണ്ട്.
  അണ്ഡം
  ഫസലും മകളും അവര്ക്കു ചുറ്റുമുള്ള കുറേയാളുകളും. ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാവുന്ന അനേകം ജ്ഞാനവൃദ്ധന്മാരിലൊരാള്ക്ക് ആ അവസാന ദിവസം വരുകയാണ്. അന്ന് സൂര്യഗ്രഹണവുമായിരുന്നു. അതുകൊണ്ടു തന്നെയാകണം കൊലയാളികള്ആ ദിവസം തിരഞ്ഞെടുത്തത്. പക്ഷെ ആ കൊലയാളികളുടെ വിധി മറ്റൊന്നായിരുന്നു. രക്തത്തിന്റേയും മ
  അണ്ഡം
  ഫസലും മകളും അവര്ക്കു ചുറ്റുമുള്ള കുറേയാളുകളും. ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാവുന്ന അനേകം ജ്ഞാനവൃദ്ധന്മാരിലൊരാള്ക്ക് ആ അവസാന ദിവസം വരുകയാണ്. അന്ന് സൂര്യഗ്രഹണവുമായിരുന്നു. അതുകൊണ്ടു തന്നെയാകണം കൊലയാളികള്ആ ദിവസം തിരഞ്ഞെടുത്തത്. പക്ഷെ ആ കൊലയാളികളുടെ വിധി മറ്റൊന്നായിരുന്നു. രക്തത്തിന്റേയും മാംസത്തിന്റേയും ചുടുമണം നിറഞ്ഞു നില്ക്കുകയാണ് അണ്ഡത്തില്അണ്ഡത്തിനുള്ളിലേയ്ക്ക് തിരിച്ചെടുക്കപ്പെട്ട വിധമൊരു ശ്വാസം മുട്ടല്ആദ്യം മുതലേ തോന്നിയേക്കാം. മകള്ഫസല്തന്നെയാണ്. മകളിലൂടെ പെണ്ണായി ഒരുങ്ങുന്നയാളാണ് ഫസല്പക്ഷെ ഫസലിന് വൃദ്ധനെ കണ്ടുമുട്ടേണ്ടി വരും. ഏതു പിതാവും കടന്നു പോയേക്കാവുന്ന നിമിഷം.
  ഖോഖോ
  ഒളിഞ്ഞു നോക്കാന്വന്ന റജിയിലൂടെ ഷീബ കണ്ടെത്തപ്പെടുകയാണ്. ഖോഖോ ഒരുതരം അടിച്ചോടി പിടുത്തം കളിയാണ്. ഷിബുവും ഷീബയും മാത്രമല്ല. മലയ്ക്കു പോകാനുള്ള മാലയുമിട്ട് അവധിക്കെത്തുന്ന സ്റ്റാലപ്പനുമായി ഷീബ കളിക്കുന്നതും അതേകളി. ജിജിമോളുമായും അവളുടെ അനുജനുമായും റജികളിക്കുന്നതും അതേകളി. കഥയിലുള്ളവരെല്ലാവരും തമ്മില് നടക്കുന്ന കബഡിക്ക് സമാനമായ കളിയിലേയ്ക്കാണ് സ്റ്റാലപ്പന്റെ കാമുകി കയറി വരുന്നത്. അവളുമായുള്ള ഷീബയുടെ ഖോഖോയില്ജയിക്കുന്നതാരെന്നതിനെക്കാളും തോല്ക്കുന്നത് ആരെന്നതിനെക്കാളും മുഴങ്ങി നില്ക്കുന്നത് ഇങ്ങനെയൊക്കെയാണ് ജീവിതത്തിന്റെ സൗന്ദര്യം എന്നതാണ്; ആ സൗന്ദര്യത്തെ കഥ ഇളമയില്എന്നു വിളിക്കുന്നു.
  അനായാസം….
  • Blogger Comments
  • Facebook Comments
  Item Reviewed: പുസ്തക പരിചയം -ലാസർ ഷൈൻ ‘കൂ’ Rating: 5 Reviewed By: Unknown
  Scroll to Top