• Latest News

  എങ്ങനെ നാം മറക്കും

  എങ്ങനെ നാം മറക്കും- രവി മേനോൻ
  അനശ്വര ഗാനങ്ങളുടെ പിറവിക്ക് പിന്നിലെ അനർഘ നിമിഷങ്ങൾ. ഒലിവ് ബുക്സ്  പബ്ലിഷ് ചെയ്തത്
  പുസ്തകത്തിലെ ഒരു അദ്ധ്യായം
  ഏകാന്തപഥികന്‍
  ആരാധകരെക്കുറിച്ച് കൗതുകമുള്ള ഒട്ടേറെ ഓര്‍മകള്‍ മനസ്സില്‍ സൂക്ഷിക്കുന്നു, ജയചന്ദ്രന്‍. നടക്കമുളവാക്കുന്ന അനുഭവങ്ങളുമുണ്ടവയില്‍.
  കാല്‍നൂറ്റാണ്ട് മുമ്പാണ്. മധ്യകേരളത്തില്‍ ഒരു കലാസമിതിയുട വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മലയാളത്തിന്റെ ഭാവഗായകന്‍. ചടങ്ങ്തീര്‍ന്നപ്പോള്‍, പ്രിയഗായകന്‍ ഒന്ന് പാടിക്കേള്‍ക്കണമെന്ന് ആരാധകര്‍ക്ക് നിര്‍ബന്ധം. തൊണ്ട ശരിയല്ലെന്നും പാടാനുള്ള മൂഡില്ലെന്നും പറഞ്ഞ് ജയചന്ദ്രന്‍ ഒഴിഞ്ഞുമാറിയപ്പോള്‍ സ്വാഭാവികമായും ജനം ചൊടിച്ചു. പാടാന്‍ വേണ്ടി വന്നതല്ലന്ന വിശദീകരണമൊന്നും ദഹിച്ചില്ല അവര്‍ക്ക്.
  ആരാധകരില്‍ ഒരുകൂട്ടം അരിശം തീര്‍ത്തത് ജയചന്ദ്രന്‍ വന്ന കാറിനോടാണ്. കല്ലെറിഞ്ഞ് അവര്‍ കാര്‍ തകര്‍ക്കുന്നത് ഉള്‍ക്കിടിലത്തോടെ കണ്ടു നില്‍ക്കേണ്ടി വന്നു ഗായകന്.
  നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു യാത്രക്കിടെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഒരു അപരിചിതന്‍ ജയചന്ദ്രനെ തേടിയെത്തുന്നു. ‘സാര്‍, മാപ്പുതരണം. അന്ന് സാറിന്റെ കാര്‍ തകര്‍ക്കാന്‍ മുന്‍കൈയ്യെടുത്തത് ഞാനാണ്. സാറിന്റെ പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് ചെയ്തുപോയതാണ്. ചെയ്തത് തെമ്മാടിത്തമാണെന്ന് പിന്നീട് മനസ്സിലായി.’ അന്തംവിട്ടുപോയ ജയചന്ദ്രന്‍ പഴയ ‘അക്രമി’യെ ആശ്വസിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു.
  ‘ഒരിക്കലും ഞാനയാളെ കുറ്റപ്പെടുത്തില്ല’ – മറക്കാനാവാത്ത ആ സംഭവം വിവരിച്ച ശേഷം ജയചന്ദ്രന്‍ പറയുന്നു. ‘എന്റെ പാട്ടുകേള്‍ക്കാന്‍ കൊതിച്ച് എത്രയോ ദൂരെ നിന്ന് വന്നവരാണവര്‍. ആഗ്രഹം സാധിക്കാതെ വരുമ്പോള്‍ ഇത്തരം പ്രതികരണങ്ങള്‍ സ്വാഭാവികം. അത്യന്തികമായി കല ജനങ്ങള്‍ക്കു വേണ്ടിയുള്ളതുതന്നെയല്ലേ? ആസ്വാദകരില്ലെങ്കില്‍ പിന്നെ പാട്ടുകാരനെന്തു നിലനില്‍പ്പ്?’ പക്വതയോടെയുള്ള ഈ നിരീക്ഷണം ജയചന്ദ്രന്റെ അപൂര്‍വ്വ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്.
  സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടുകയോ വേദികളില്‍ സാരോപദേശങ്ങള്‍ വിളമ്പുകയോ ചെയ്യുന്നില്ലങ്കിലും ജയചന്ദ്രന്‍ കഴിഞ്ഞ നാലു പതിറ്റാണ്ടായി തന്റെ ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയത്തെ തൊട്ടുകൊണ്ടേയിരിക്കുന്നു. യേശുദാസിന്റെ ഗന്ധര്‍വ്വനാദം സാധാരണക്കാരന് കൈയ്യെത്തിപ്പിടിക്കാനാവാത്ത ഉയരത്തില്‍ നില്‍ക്കുമ്പോള്‍, ജയചന്ദ്രന്‍ നമുക്ക് വിരല്‍കൊണ്ട് സ്പര്‍ശിച്ചറിയാവുന്ന അകലത്താണ്.
  ‘യേശുദാസ് ഒരു വിഗ്രഹമാണ്. വിഗ്രഹത്തിനടുത്തു പോകാന്‍ പോലും നമുക്ക് പരിമിധികളുണ്ട്. തൊടുന്ന കാര്യം ചിന്തിക്കുകയേ വേണ്ട്. പൂജാരിക്കേ അതിന് അനുമതിയുള്ളൂ. എന്നാല്‍, ജയചന്ദ്രന് ഓരോ മലയാളിയും അവരുടെ സുഹൃത്തിന്റെ സ്ഥാനമാണ് കല്‍പ്പിച്ചു നല്‍കിയിട്ടുള്ളത്. തമാശകളും പരിഭവവുമൊക്കെ പങ്കുവെക്കാവുന്ന ഒരു സുഹൃത്ത്’ ഇരുവര്‍ക്കും വേണ്ടി ഒട്ടേറെ ഗാനങ്ങള്‍ രചിക്കുകയും ജയചന്ദ്രന്റെ തിരിച്ചുവരവില്‍ പ്രധാനപങ്കു വഹിക്കുകയും ചെയ്തിട്ടുള്ള ഗാരനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ഈ വിലയിരുത്തല്‍ ശരദ്ധേയണ്.
  പക്ഷെ, മലയാള സിനി ജയചന്ദ്രനോട് പൂര്‍ണ്ണമായും നീതികാണിച്ചിട്ടുണ്ടോ? 1980-കളുടെ തുടക്കം മുതല്‍ 90-കളുടെ അവസാനം വരെ, ഏതാണ്ട് 15 വര്‍ഷക്കാലത്തോളം ജയചന്ദ്രന്റെ ശബ്ദത്തെ സ്വന്ത സംഗീതാകാശത്തിന് പുറത്തുനിറുത്തിയവരാണ് മലയാളികള്‍. ഈ കാലഘട്ടത്തില്‍ ജയചന്ദ്രനെ ഏറ്റെടുത്തതും ബഹുമതികള്‍ വര്‍ഷിച്ചതും തമിഴ് – തെലുങ്ക് സിനിമാവേദിയാണ്. മലയാള സിനിമയിലേക്കുള്ള അപൂര്‍വ്വം എത്തിനോട്ടങ്ങളില്‍, എന്നിട്ടും സുന്ദരഗാനങ്ങള്‍ക്ക് ഹൃദയം പകര്‍ന്നു നല്‍കി ജയന്ദ്രന്‍ (ദേവരാഗത്തിലെ ശിശിരകാല മേഘമിഥുനവും ശ്രീനാരയണഗുരുവിലെ ശിവശങ്കര ശര്‍വ്വശരണ്യ വിഭോയും ഓര്‍ക്കുക.)
  • Blogger Comments
  • Facebook Comments
  Item Reviewed: എങ്ങനെ നാം മറക്കും Rating: 5 Reviewed By: Unknown
  Scroll to Top